---
title: "പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ; നവീകരണത്തിന് കൂത്തുപറമ്പ് മണ്ഡലത്തിൽ 80 ലക്ഷം രൂപ അനുവദിച്ചു"
english_title: "Broken roads; Rs 80 lakh allocated for renovation in Koothuparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321700/Broken roads; Rs 80 lakh allocated for renovation in Koothuparamba constituency"
published_at: "2025-10-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f729dceae49_1000945175.jpg"
keywords: []
---

# പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ; നവീകരണത്തിന് കൂത്തുപറമ്പ് മണ്ഡലത്തിൽ 80 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എട്ടു റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

## Article Content

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എട്ടു റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

പാനൂർ നഗരസഭയിലെ എൻ എ എം റോഡ്, കുനിയിൽ പീടിക - കിഴക്കുംഭാഗം റോഡ്, നാങ്കണ്ടി പള്ളി - മിനി സ്റ്റേഡിയം റോഡ്, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആനപ്പാലം റോഡ്, മാഞ്ചാൻ്റവിട മുക്ക് - വനിതാ ബേങ്ക് റോഡ്, കൂളിച്ചാൽ മേഞ്ഞ പറമ്പത്ത് റോഡ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കേശുമുക്ക് - നാലുപുരക്കൽ - വിളക്കോട്ടൂർ ജംഗ്ഷൻ ലിങ്ക് റോഡ്, സെൻട്രൽ പൊയിലൂർ - വിളക്കോട്ടൂർ റോഡ് എന്നിവയ്ക്കാണ് 10 ലക്ഷം രൂപ വീതം കെ.പി.മോഹനൻ

എംഎൽഎയുടെ ശുപാർശ പ്രകാരം അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321700/Broken roads; Rs 80 lakh allocated for renovation in Koothuparamba constituency)